മെർക്കൽ യുഎൻ മേധാവിത്വത്തിലേക്ക് ?
Friday, July 15, 2016 8:22 AM IST
ബെർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കലിനെ ഐക്യരാഷ്ര്‌ട സഭയുടെ അടുത്ത മേധാവിയായി പരിഗണിക്കുന്നു എന്ന് അഭ്യൂഹം. ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ബാൻ കി മൂൺ അവരെ പ്രശംസിച്ചു നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളാണ് ഇങ്ങനെയുള്ള റിപ്പോർട്ടുകൾക്കു വഴിമരുന്നിട്ടത്.

മനുഷ്യത്വപരമായ രാഷ്ര്‌ടീയ നേതൃത്വമാണു മെർക്കലിന്റേതെന്നായിരുന്നു ബാൻ കി മൂണിന്റെ പരാമർശം. ഇതേത്തുടർന്നു ജർമനിയിലെ ബിൽഡ് അടക്കമുള്ള ദിനപത്രങ്ങൾ മെർക്കലിനെ മൂണിന്റെ പിൻഗാമിയായി അവതരിപ്പിക്കുന്ന തരത്തിൽ റിപ്പോർട്ടുകളും നൽകി.

അഭയാർഥി പ്രശ്നത്തിൽ മെർക്കൽ സ്വീകരിച്ചിരിക്കുന്ന ഉദാര നയമാണ് ബാൻ കി മൂണിന്റെ പ്രശംസയ്ക്കു പാത്രമായത്. എന്നാൽ, രാജ്യത്തിനുള്ളിൽ മെർക്കലിന്റെ അഭയാർഥി നയം ഇപ്പോഴും കടുത്ത വിമർശനത്തിനു വിധേയമായി തുടരുകയാണ്. അടുത്തിടെ നടത്തിയ അഭിപ്രായസർവേകളിൽ അവരുടെ ജനപ്രീതി വർധിച്ചതായി തെളിഞ്ഞെങ്കിലും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിച്ച സാഹചര്യമാണ് അതിനു കാരണമായതെന്നാണു വിലയിരുത്തൽ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ