നോക് തീർഥാടനവും വിശുദ്ധ കുർബാനയും സെപ്റ്റംബർ മൂന്നിന്
Saturday, July 16, 2016 7:31 AM IST
ഡബ്ലിൻ: അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ വിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ചു നോക് തീർഥാടന കേന്ദ്രത്തിൽ നടത്തിവരാറുള്ള വിശുദ്ധ കുർബാന ഈ വർഷവും നടത്തുന്നു.

സെപ്റ്റംബർ മൂന്നിനു (ശനി) രാവിലെ 11ന് ഇടവക മെത്രാപ്പോലീത്ത യൂഹാനോൻ മോർ മിലിത്തിയോസിന്റെ മുഖ്യ കാർമികത്വത്തിൽ ആയിരിക്കും വിശുദ്ധ കുർബാന. എല്ലാ വിശ്വാസികളെയും വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഭാരവാഹികൾ സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: പോൾ പീറ്റർ