ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഒവിബിഎസിനു സമാപനം
Saturday, July 16, 2016 7:42 AM IST
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2016നു സമാപനം കുറിച്ചു.

‘ദൈവം എന്റെ പരമാനന്ദം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്‌ഥാനത്തിൽ നടന്ന ക്ലാസുകളുടെ സമാപനചടങ്ങുകൾ ജൂലൈ ഏഴിനു നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്നു. കുട്ടികളുടെ റാലിക്കുശേഷം ഒവിബിഎസ് ഗായക സംഘത്തിന്റെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ, സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ചു. ഒവിബിഎസ് സൂപ്രണ്ട് ജേക്കബ് റോയ്, മഹാഇടവക സെക്രട്ടറി ജിജി ജോൺ, ഒവിബിഎസ് ഡയറക്ടർ ഫാ. ജോൺസൺ വർഗീസ്, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ കുര്യൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് സാമുവേൽ ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. ഒവിബിഎസ് സ്റ്റാർ 2016 ആയി ലെയ വർഗീസിനേയും റണ്ണർഅപ്പായി സാന്ദ്ര അന്നാ ജേക്കബിനേയും തെരഞ്ഞെടുത്തു.

സൺഡേസ്കൂൾ ഹെഡ്ബോയ് റിജോ മാത്യു, എംജിഒസിഎസ്എം. ജോയിന്റ് സെക്രട്ടറി അലീന അന്ന എബി എന്നിവർ ചേർന്ന് പതാക താഴ്ത്തിയതോടുകൂടി യോഗനടപടികൾ അവസാനിച്ചു. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ഇടവക ആക്ടിംഗ് ട്രഷറാർ തോമസ് മാത്യു, സൺഡേസ്കൂൾ സെക്രട്ടറി ഷാബു മാത്യു, ട്രഷറർ ഫിലിപ്സ് ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ