കുടിയേറ്റം കുറച്ചാൽ സമ്പദ് വ്യവസ്‌ഥയെ ബാധിക്കും: ലോർഡ് വോൾഫ്സൺ
Saturday, July 16, 2016 8:10 AM IST
ലണ്ടൻ: ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കൂടുതൽ കർക്കശമായി നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥയെ ഗുരുതരമായി ബാധിക്കുമെന്നു ലോർഡ് വോൾഫ്സൺ.

ബിസിനസ് ലോകത്തുനിന്ന് ഏറ്റവും ശക്‌തമായി ബ്രെക്സിറ്റിനെ പിന്തുണച്ച ആളുകളിലൊരാളാണ് നെക്സ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ വോൾഫ്സൺ.

യൂറോപ്യൻ യൂണിയൻ അംഗത്വം ബ്രിട്ടൻ ഉപേക്ഷിക്കണം എന്ന ആവശ്യത്തിനു പ്രധാന പ്രചോദനം തന്നെ കുടിയേറ്റം കുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു. ലീവ് കാമ്പയിന്റെ മുന്നണിയിൽ നിന്ന ഒരാൾ, കുടിയേറ്റം കുറയ്ക്കരുതെന്നു പറയുന്നത് ഒറ്റനോട്ടത്തിൽ വിചിത്രമായി തോന്നാം.

എന്നാൽ, കുടിയേറ്റ പ്രശ്നമായിരുന്നില്ല ലീവ് കാമ്പയിനിൽ പങ്കെടുത്ത പലരുടെയും അടിസ്‌ഥാന കാരണം എന്നാണ് വോൾഫ്സണിന്റെ പക്ഷം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ