എറണാകുളത്തേക്ക് കർണാടക ആർടിസിയുടെ പുതിയ സർവീസ്
Monday, July 18, 2016 5:00 AM IST
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് കർണാടക ആർടിസിയുടെ പുതിയ ബസ് സർവീസ് നടത്തും. ആർടിസിയുടെ പുതിയ കൊറോണ എസി സ്ലീപ്പർ ബസാണ് സർവീസ് നടത്തുന്നത്. കോയമ്പത്തൂർ, പാലക്കാട്, തൃശൂർ വഴിയാണ് സർവീസ്. ബംഗളൂരുവിൽ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 7.30ന് എറണാകുളത്തെത്തും. ഓൺലൈനായും ടിക്കറ്റ് കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.