എം.എം. മത്തായിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
Monday, July 18, 2016 5:12 AM IST
ഡാളസ്: ഡാളസിലെ ആദ്യകാല പ്രവാസി മലയാളിയും, കലാ സംകാരിക സംഘടനകളുടെ ആദ്യകാല പ്രവർത്തകനുമായ പരേതനായ എം.എം. മത്തായിയുടെ നിര്യാണത്തിൽ ഡാളസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി.

പരേതന്റെ മക്കളായ അനിൽ മാത്യു, ഫിൽ മാത്യു, ആനി സാം തോമസ്, ആലീസ് രാജു വർഗീസ് എന്നിവർ ഡാലസ് സുഹൃദ വേദിയുടെ സജീവ പ്രവർത്തകരാണ്. സെക്രട്ടറി അജയകുമാറും, പ്രവർത്തകരും ശ്രീ.അനിൽ മാത്യുവിന്റെ സണ്ണിവെയ്ലിലുള്ള ഭവനത്തിൽ എത്തി അനുശോചനം അറിയിച്ചു.

<യ> റിപ്പോർട്ട്: എബി മക്കപ്പുഴ