ഫ്രാൻസ് ഭീകരാക്രമണം: കെഎച്ച്എൻഎ അപലപിച്ചു
Monday, July 18, 2016 5:13 AM IST
ഷിക്കാഗോ: ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണ പുതുക്കുന്ന ദേശീയദിനാഘോഷത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ദേശീയദിനത്തെ ചോരപ്പുഴയാക്കി മാറ്റിയ ക്രൂരതയെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ശക്‌തമായി അപലപിച്ചു.

നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ലോകമെമ്പാടുമുള്ള ഭീകരവാദികളെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾ ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് എടുക്കണമെന്നു പ്രസിഡന്റ് സുരേന്ദ്രൻ നായർ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിലും ദുഃഖത്തിലും പങ്കു ചേരുന്നതായും, മരിച്ചവരുടെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിക്കടി വർധിച്ചുവരുന്ന ഭീകരവാദത്തെ നേരിടുവാൻ നാം ഓരോരുത്തരും ജാഗ്രത കാട്ടണമെന്ന് ജനറൽ സെക്രട്ടറി രാജേഷ് കുട്ടിയും ഏവരേയും ഓർമിപ്പിച്ചു. സതീശൻ നായർ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം