ഭദ്രാസന റിട്രീറ്റ് സെന്ററിന്റെ സമഗ്രവിവരണവും വീഡിയോ അവതരണവും നടത്തി
Monday, July 18, 2016 6:17 AM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം റിട്രീറ്റ് സെന്റർ നടത്തുന്നതിനായി സ്‌ഥലം വാങ്ങാനും പെൻസിൽവേനിയയിൽ ഡാൽട്ടൻ കൗണ്ടിയിൽ വാങ്ങിക്കുന്ന കെട്ടിട സമുച്ചയം ഉൾപ്പെട്ട സ്‌ഥലത്തിന്റെ സമഗ്രമായ വിവരണവും വീഡിയോ അവതരണവും ഫാമിലി കോൺഫറൻസിൽ നടത്തി.

ഭദ്രാസനത്തിനു തലമുറകളെ ബന്ധിപ്പിക്കുന്നതിനും വർധിച്ചു വരുന്ന ആവശ്യങ്ങൾ പരിഗണിച്ചും വിവിധ ആവശ്യങ്ങൾക്കുതകുന്ന ഒരു സെന്ററിന്റെ ആവശ്യം ഊന്നി പറഞ്ഞുകൊണ്ട് ഫാ. ഗ്രിഗറി വർഗീസ് സംസാരിച്ചു. ഭദ്രാസനത്തിൽ 90 ശതമാനം പള്ളികൾക്കും സ്വന്തമായി പള്ളി കെട്ടിടങ്ങൾ ഉണ്ടായെന്നും ആത്മീയ സംഘടനകളുടെ പ്രവർത്തനങ്ങൾ കാലികമായി വളർന്നു കൊണ്ടിരിക്കുകയാണെന്നും വർധിച്ചുവരുന്ന ആവശ്യങ്ങൾക്ക് ഈ റിട്രീറ്റ് സെന്റർ അനിവാര്യമാണെന്നും അച്ചൻ പറഞ്ഞു.

പ്രോജക്ടിന്റെ സാമ്പത്തിക ബാധ്യതകളും സാധ്യതകളും വ്യക്‌തമായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് മാർ നിക്കോളോവോസ് അവതരിപ്പിച്ചു. റിട്രീറ്റ് സെന്ററും അതിന്റെ പ്രവർത്തനങ്ങളും മലങ്കര സഭയ്ക്ക് തന്നെയും മാതൃകയാക്കത്തക്ക രീതിയിൽ വളരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ