മതം തീവ്രതയ്ക്കും ജീർണതയ്ക്കും മധ്യേ: യൂത്ത് ഇന്ത്യ പൊതു സമ്മേളനം ജൂലൈ 22ന്
Monday, July 18, 2016 6:18 AM IST
കുവൈത്ത്: മതം തീവ്രതയ്ക്കും ജീർണതയ്ക്കും മധ്യേ എന്ന വിഷയത്തിൽ യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ കെഐജി ആക്ടിംഗ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവൂർ മുഖ്യ പ്രഭാഷണം നടത്തുന്നു.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ജൂലൈ 22നു (വെള്ളി) വൈകുന്നേരം ഏഴിനു നടക്കുന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിക്കും. കെഐജി മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ്, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഷാഫി കൊയമ്മ എന്നിവർ പങ്കെടുക്കും. ഭരണ കൂടങ്ങളും മാധ്യങ്ങളും ഇസ്ലാമിനുമേൽ ഭീകരമുദ്ര പതിപ്പിക്കുകയും അമിത ആത്മീയ ധൈകൾ കാടും മലയും കയറുകയും ചെയ്യുന്ന, മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും ചോദ്യചെയ്യപ്പെടുന്ന സമകാലീന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ, മതത്തിന്റെ ശരിയായ വഴി, ജീർണതയ്ക്കും തീവ്രതയ്ക്കും മധ്യേയുള്ളതാനെന്നു പ്രഖ്യാപിച്ചുകൊണ്ടു നടത്തുന്ന പരിപാടിയിൽ എല്ലാ സഹോദരന്മാരും പങ്കെടുക്കണമെന്നു യൂത്ത് ഇന്ത്യ ആവശ്യപ്പെട്ടു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ