വിക്ടർ ടി. തോമസിനു ഹൂസ്റ്റണിൽ സ്വീകരണം നൽകി
Monday, July 18, 2016 6:18 AM IST
ഹൂസ്റ്റൺ: പത്തനംതിട്ട ജില്ലാ യുഎഡിഎഫ് ചെയർമാനും കേരള കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറിയും കേരള സ്റ്റേറ്റ് സെറിഫെഡ് ചെയർമാനുമായ വിക്ടർ ടി. തോമസിനു ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി.

ഹ്രസ്വ സന്ദർശനാർഥം ഹൂസ്റ്റണിൽ എത്തിയ വിക്ടറിനെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആസ്‌ഥാനമായ കേരള ഹൗസിൽ ജൂലൈ 17നു നടത്തിയ സ്വീകരണ സമ്മേളനത്തിലാണ് ആദരിച്ചത്.

മലയാളി അസോസിയേഷൻ പ്രസിഡന്റ് ഏബ്രഹാം ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോമ സ്‌ഥാപക പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ശശിധരൻ നായർ മൊമെന്റോ നൽകി ആദരിച്ചു. മലയാളി അസോസിയേഷൻ പ്രസിഡന്റ് ഏബ്രഹാം ഈപ്പൻ ഷാളും മാർത്തോമ സഭാ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസന കൗൺസിൽ അംഗം സഖറിയ കോശി പൊന്നാടയും അണിയിച്ചു.

ഫോമ ആർവിപി ബേബി മണക്കുന്നേൽ, കോഴഞ്ചേരി സംഗമം പ്രസിഡന്റ് ശശിധരൻ നായർ, ആഴ്ചവട്ടം പത്രാധിപർ ഡോ. ജോർജ് കാക്കനാട്ട്, വോയിസ് ഓഫ് ഏഷ്യ പത്രാധിപർ കോശി തോമസ്, മാധ്യമ പ്രവർത്തകരായ ഈശോ ജേക്കബ്, ജീമോൻ റാന്നി, മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജയിംസ് ജോസഫ്, ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് ഗ്ലോബൽ ട്രഷറർ ജയിംസ് കൂടൽ, എം.ജി. മാത്യു, ഫിലിപ്പ് മാത്യു, തോമസ് ചെറുകര തുടങ്ങിയവർ സംസാരിച്ചു. സ്വീകരണത്തിനു വിക്ടർ ടി. തോമസ് നന്ദി പറഞ്ഞു.