വിയന്നയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Monday, July 18, 2016 6:19 AM IST
വിയന്ന: പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടർന്നു നിര്യാതനായി. കൊരട്ടി വിതയത്തിൽ ജോസഫ് (63) ആണ് തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. സംസ്കാരശുശ്രൂഷകൾ പിന്നീട് നാട്ടിൽ.

ഭാര്യ: കൂനമ്മാവ് ചക്യത്ത് ആനി. മക്കൾ: വർഗീസ് (ഓസ്ട്രിയ), അഗസ്റ്റിൻ (ഓസ്ട്രേലിയ). സഹോദരങ്ങൾ: ഇട്ടൂപ്പ് വിതയത്തിൽ, വർഗീസ് വിതയത്തിൽ (പുത്തൻപള്ളി), ഫാ. പോൾ വിതയത്തിൽ (കാനഡ).

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ