യുക്മ ചലഞ്ചർ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്: റാം– ലെനിൻ സഖ്യം ജേതാക്കൾ
Monday, July 18, 2016 6:23 AM IST
ലണ്ടൻ: നാലാമത് യുക്മ ദേശീയ മെൻസ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ കഴിഞ്ഞവർഷത്തെ ജേതാക്കളായ റാം–ലെനിൻ സഖ്യം കിരീടം നിലനിർത്തി. നേരിട്ടുള്ള സെറ്റുകൾക്ക് രാജീവ്–റീസ് സഖ്യത്തെയാണു പരാജയപ്പെടുത്തിയത്.

ലണ്ടനിൽനിന്നുള്ള സുരേഷ്–ഡിനു സഖ്യം മൂന്നാമതെത്തിയപ്പോൾ മാഞ്ചസ്റ്ററിൽനിന്നുള്ള സനീഷ്–അനി സഖ്യം നാലാം സ്‌ഥാനം കരസ്‌ഥമാക്കി.

വിജയികൾക്ക് യുക്മ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം വിജയികൾക്കു യുക്മ ചലഞ്ചർ കപ്പ് സമ്മാനിച്ചു. ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച എല്ലാ ടീമുകൾക്കും ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. യുക്മയുടെ സഹയാത്രികരും വിവിധ യുക്മ പരിപാടികളുടെ പ്രായോജകരുമായ അലൈഡ് ഫൈനാൻസിയേഴ്സ്, ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റേഴ്സ്, റിംഗ് ടു ഇന്ത്യ എന്നിവരാണു കാഷ് പ്രൈസുകൾ സ്പോൺസർ ചെയ്തത്. യുക്മയുടെ നാഷണൽ റീജണൽതലത്തിലുള്ള നേതാക്കൾ സമാപനസമ്മേളനത്തിൽ പങ്കെടുത്തു.

സാലിസ്ബറി ബ്രയൻ വൈറ്റ്ഹെഡ് സ്പോർട്സ് സെന്ററിൽ രാവിലെ യുക്മ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. യുക്മ സൗത്ത് വെസ്റ്റ് റീജണൽ പ്രസിഡന്റ് സുജു ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടൂർണമെൻട് കോഓർഡിനേറ്റേഴ്സും യുക്മ നാഷണൽ കമ്മിറ്റി അംഗങ്ങളുമായ തോമസ് മാറാട്ടുകളം, ടിറ്റോ തോമസ്, സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡന്റ് മനോജ് പിള്ള, മിഡ്ലാൻഡ്സ് റീജണൽ പ്രസിഡന്റ് ജയകുമാർ നായർ, സൗത്ത് വെസ്റ്റ് റീജണൽ സെക്രട്ടറി കെ.എസ്.ജോൺസൺ, സാലിസ്ബറി അസോസിയേഷൻ സെക്രട്ടറി സിൽവി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

<ആ>റിപ്പോർട്ട്: അനീഷ് ജോൺ