ജർമനിയിൽ ജനിക്കുന്ന മൂന്നിലൊന്നു കുട്ടികളും വിവാഹബന്ധത്തിനു പുറത്ത്
Monday, July 18, 2016 8:23 AM IST
ബെർലിൻ: ജർമനിയിൽ ജനിക്കുന്ന മൂന്നിലൊന്നു കുട്ടികളുടെയും അച്ഛനമ്മമാർ പരസ്പരം വിവാഹം കഴിച്ചവർ അല്ലെന്നു സർവേ റിപ്പോർട്ട്.

കൊളോൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് റിസർച്ചാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 2014ൽ ജനിച്ച കുട്ടികളുടെ കാര്യം മാത്രമാണു പഠനവിധേയമാക്കിയിരിക്കുന്നത്.

ജർമനിയുടെ പഴയ കിഴക്കും പടിഞ്ഞാറും തമ്മിൽ ഇക്കാര്യത്തിൽ ഇപ്പോഴും വലിയ അന്തരം നിലനിൽക്കുന്നതായും പഠനത്തിൽ വ്യക്‌തമായി.

കൂടുതൽ മതവിശ്വാസികളും സമ്പന്നരുമുള്ള പഴയ പശ്ചിമജർമനിയിൽ 29 ശതമാനം കുട്ടികൾ മാത്രമാണ് വിവാഹബന്ധത്തിനു പുറത്ത് ജനിക്കുന്നത്. എന്നാൽ, പഴയ കമ്യൂണിസ്റ്റ് പൂർവ ജർമനിയിൽ 60 ശതമാനം കുട്ടികളും ഇങ്ങനെയാണു ജനിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ