കുര്യൻ പി. തോമസ് പട്ടേരിൽ ന്യൂയോർക്കിൽ നിര്യാതനായി
Tuesday, July 19, 2016 4:29 AM IST
ന്യൂയോർക്ക്: ആദ്യകാല കുടിയേറ്റ മലയാളിയും യോങ്കേഴ്സിൽ ദീർഘകാലമായി താമസിച്ചുവരികയുമായിരുന്ന കുര്യൻ പി. തോമസ് (ബേബി–77) പട്ടേരിൽ ന്യൂയോർക്കിൽ ജൂലൈ 18–നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയാണ്. ന്യൂയോർക്കിൽ ദീർഘകാലം ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്ന പരേതൻ ഇന്ത്യൻ നേവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ റോസമ്മ തോമസ് മാഞ്ഞൂർ സൗത്തിൽ പുളിക്കൽചിറയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. എലിസബത്ത് ബോബ്ദേ, നാൻസി തോമസ്. മരുമക്കൾ: ഡോ. രാജ് ബോബ്ദേ.

ജൂലൈ 20–നു (ബുധനാഴ്ച) യോങ്കേഴ്സിലെ വെയ്ലൻ ആൻഡ് ബാൾ ഫ്യൂണറൽ ഹോമിൽ വൈകുന്നേരം നാലു മുതൽ വൈകുന്നേരം ഒമ്പതു വരെ പൊതുദർശനം. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ണവമഹലി * ആമഹഹ എൗിലൃമഹ ഒീാല, 168 ജമൃസ അ്ലിൗല, ഥീിസലൃെ).

ജൂലൈ 21–നു (വ്യാഴാഴ്ച) രാവിലെ പത്തിനു ക്രൈസ്റ്റ് ദി കിംഗ് ചർച്ചിൽ സംസ്കാരശുശ്രൂഷയും തുടർന്ന് സംസ്കാരവും. വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ഇവൃശെേ വേല ഗശിഴ ഇവൗൃരവ, 740 ചീൃവേ ആൃീമറംമ്യ, ഥീിസലൃെ). കൂടുതൽ വിവരങ്ങൾക്ക്: 732 470 4647.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം