ജോൺ വേറ്റത്തിന്റെ പുസ്തകം ‘അനുഭവതീരങ്ങളിൽ’ പ്രകാശനം ചെയ്തു
Tuesday, July 19, 2016 4:30 AM IST
ന്യൂയോർക്ക്: എഴുത്തുകാരനായ അമേരിക്കൻ മലയാളിയുമായ ജോൺ വേറ്റത്തിന്റെ ‘അനുഭവതീരങ്ങളിൽ’ എന്ന പുസ്തകം ജൂലൈ 17–നു ന്യൂയോർക്കിലെ സാഹിത്യ സംഘടനയായ സർഗവേദിയിൽ പ്രകാശനം ചെയ്തു.

പുസ്തകത്തിന്റെ കോപ്പി സർഗവേദി പ്രസിഡന്റ് മനോഹർ തോമസ്, ജോർജ് കോടുകുളഞ്ഞിക്ക് നൽകിക്കൊണ്ട് പ്രകാശനകർമ്മം നിർവഹിച്ചു. ചാവുകടലിലെ ഗ്രന്ഥചുരുളുകൾ, ഓളങ്ങൾ, ഡാർജിലിംഗും ക്രൈസ്തവ സഭകളും, മൃഗശാല, ഞാനൽപ്പം താമസിച്ചു പോയി, ഭക്തിസാഗരം തുടങ്ങിയവ ഗ്രന്ഥകർത്താവിന്റെ പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങളാണ്.

തിരുവല്ലയിലെ റീമ പ്രസാധകരാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന്റെ കോപ്പികൾക്കായി ബന്ധപ്പെടുക: ഇ–മെയിൽ: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>െിലംെ45*ഴാമശഹ.രീാ

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം