ജോൺ ഇളമതയുടെ നോവൽ ‘മാർക്കോപോളോ’ ബാലചന്ദ്രൻ ചുള്ളിക്കാട് പ്രകാശനം ചെയ്തു
Tuesday, July 19, 2016 4:31 AM IST
ടൊറന്റോ: പ്രശസ്ത പ്രവാസി എഴുത്തുകാരനും നോവലിസ്റ്റുമായ കനേഡിയൻ മലയാളി ജോൺ ഇളമതയുടെ പുതിയ നോവൽ ‘മാർക്കോപോളോ’ ജൂലൈ രണ്ടിനു ടോറോന്റൊയിൽ വച്ചു നടന്ന ഫൊക്കാനയുടെ സാഹിത്യവേദിയിൽ വച്ചു പുസ്തകത്തിന്റെ കോപ്പി ബാലചന്ദ്രൻ ചുള്ളിക്കാടിനു നൽകിക്കൊണ്ട് ഡോക്ടർ ടി.എം. മാത്യു പ്രകാശന കർമ്മം നിർവ്വഹിച്ചു.

ഡിസി ബൂക്സ് പ്രസിദ്ധീകരിക്കയും, പ്രസാധന കർമം നിർനഹിക്കയും ചെയ്ത ഈ പുസ്തകം നാട്ടിലെ സുഹൃത്തുക്കളുടേയും അഭ്യുദയകാംക്ഷികളുടേയും അഭ്യർത്ഥനമാനിച്ചുകൊണ്ട് ഔപചാരികമായിനാട്ടിൽ വച്ചും പ്രകാശനം ചെയ്തിരുന്നു. തദവസരത്തിൽ ഡോക്ടർ ജോർജ് ഓണക്കൂറിൽനിന്നു പുസ്തകത്തിന്റെ കോപ്പി ഡോ. രാജീവ്കുമാർ സ്വീകരിച്ചു. എഴുത്തുകാരൻ പ്രവാസിയായത്കൊണ്ട് അദ്ദേഹത്തിന്റെ തട്ടകത്തിൽവച്ച് അവിടെയുള്ള എഴുത്തുകാരുടെയും, പ്രിയമിത്രങ്ങളുടേയും, കുടുമ്പാംഗങ്ങളുടേയും സമസ്തം വീണ്ടും ഒരു പ്രകാശന കർമം അനിവാര്യമായിരുന്നു.

ഇറ്റാലിയൻ നാവികനും വ്യാപാരിയുമായ മാർക്കോപോളൊയുടെ സഞ്ചാര വിശേഷങ്ങളിൽ കേരളത്തെ പരാമർശിക്കുന്നുവെന്നു കാണുന്നു. എന്നാൽ പല വിവരങ്ങളും അദ്ദേഹം കേട്ടറിഞ്ഞതിൽനിന്നും പകർത്തിയതാണെന്നും തർക്കങ്ങൾ ഉണ്ട്. ഏകദേശം പതിനേഴു വർഷം ചൈനയിലാണു അദ്ദേഹം ജീവിച്ചത്. കത്തുന്ന കല്ലുകൾ എന്ന് അദ്ദേഹം കൽക്കരിയെ വിശേഷിപ്പിച്ചിട്ടുണ്ടത്ര. ഭീമാകാരരായാ പക്ഷികൾ കൊക്കുകളിൽ ആനയെ കൊത്തിക്കൊണ്ട് വന്നു താഴേക്കിടുന്നത്, പിന്നെ അതിനെ കൊത്തി തിന്നുന്നതും മാർക്കോ പോളോ വിവരിക്കുന്നു. കേരളത്തിൽ അദ്ദേഹം വന്നിരുന്നോ എന്നതിനും തർക്കങ്ങൾ ഉണ്ട്. ഇളമതയുടെ നോവൽ വായനകാരുടെ സംശയങ്ങൾ തീർക്കാൻ പര്യാപ്തമാകുമെന്നു പ്രതീക്ഷിക്കാം. പുസ്തകത്തിന്റെ കോപ്പികൾക്ക് ഡി.സി. ബുക്സ്മായി ബന്ധപ്പെടാവുന്നതാണ്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ19ീമ5.ഷുഴ മഹശഴി=ഹലളേ>