കെസിഎസ് സ്പോർട്സ് ഫോറം വോളിബോൾ ടൂർണമെന്റ് നടത്തി
Tuesday, July 19, 2016 4:31 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (കെസിഎസ്) സ്പോർട്സ് ഫോറത്തിന്റെ നേതൃത്വത്തിൽ വോളിബോൾ ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു. കോളേജ് വിഭാഗത്തിൽ ഷോൺ കദളിമറ്റം നയിച്ച ടീം ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. മാക്സ് തച്ചേട്ടിന്റെ ടീം റണ്ണർ അപ്പ് ആയി. വിജയികൾക്ക് കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി ട്രോഫികളും, സെക്രട്ടറി ജീനോ കോതാലടിയിൽ, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിൽ എന്നിവർ കാഷ് അവാർഡുകളും സമ്മാനിച്ചു.

മിഡിൽസ്കൂൾ വിഭാഗത്തിൽ ചെൽസി അമ്മായികുന്നേൽ നയിച്ച ടീം ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. സനൽ കദളിമറ്റം നയിച്ച ടീം റണ്ണർ അപ്പും ആയി. ജോൺ പുതുശേരിൽ വിജയികൾക്കും, റണ്ണർ അപ്പിന് അബ്രഹാം തച്ചേട്ടും ട്രോഫികൾ സമ്മാനിച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ19ീമ8.ഷുഴ മഹശഴി=ഹലളേ>

സ്പോർട്സ് ഫോറം ചെയർമാൻ ഷിജു ചെറിയത്തിൽ, ഷോൺ കദളിമറ്റം, സെൽവിൻ പൂതക്കരി, ജോസ് മണക്കാട്ട്, സിബി കദളിമറ്റം, ജെയിംസ് മന്നാകുളം, മാത്യു തട്ടാമറ്റം, ജോയി തേനാക്കര, പയസ്റ്റിൻ ആലപ്പാട്ട്, ചാക്കോ മറ്റത്തിൽപറമ്പിൽ, ജോയൽ ഇലക്കാട്ട്, റ്റിനു പറഞ്ഞാട്ട് എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി. കരിങ്കുന്നം മുൻ പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ചാക്കോ അതിഥിയായിരുന്നു.

<യ> റിപ്പോർട്ട്: ജീനോ കോതാലടിയിൽ

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ19ീമ9.ഷുഴ മഹശഴി=ഹലളേ>