നെന്മിനി മുഹമ്മദ് ഫൈസി നിര്യാതനായി
Tuesday, July 19, 2016 5:59 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള സുന്നി മുസ്ലിം കൗൺസിൽ പ്രഥമ വൈസ് പ്രസിഡന്റും കുവൈത്ത് ഇസ്ലാമിക് സെന്റർ രൂപീകരണകാലം മുതൽ ചെയർമാനുമായിരുന്നു മലപ്പുറം നെന്മിനി സ്വദേശി മുഹമ്മദ് ഫൈസി നാട്ടിൽ നിര്യാതനായി.

കുവൈത്തിലെ മത സാമൂഹിക സാംസ്കാരിക രംഗത്ത് ഒരു പതിറ്റാണ്ടോളം കാലം നിറസാന്നിധ്യമായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു നാട്ടിൽ ചികിത്സയിൽ ആയിരുന്നു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ