വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ സമ്മർ പിക്നിക്ക് ഓഗസ്റ്റ് ആറിന്
Tuesday, July 19, 2016 6:03 AM IST
ന്യൂറോഷേൽ: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ സമ്മർ പിക്നിക്ക് ഓഗസ്റ്റ് ആറിനു (ശനി) നടക്കും.

ന്യൂറോഷലിലെ ഗ്ലെൻ അയലൻഡ് പാർക്കിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പിക്നിക്. രാവിലെ 10ന് ലഘുഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പിക്നിക്ക് വൈകുന്നേരം അഞ്ചു വരെ തുടരും. പിക്നിക്ക് ആസ്വാദ്യകരമാക്കുവാൻ വിവിധ പ്രായത്തിലുള്ളവർക്കായി നടത്തപ്പെടുന്ന ഗെയിമുകൾക്കും കായിക മത്സരങ്ങൾക്കുമൊപ്പം നിരവധി കൗതുകകരമായ മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അസോസിയേഷന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 17നു ഗ്രീൻബർഗ് ഹൈസ്കൂളിൽ വച്ച് ആകഷകങ്ങളായ കലാ പരിപാടികളോടുകൂടി നടത്താനും തീരുമാനിച്ചു.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ എക്സിക്യൂട്ടീവിന്റെ ചുമതലയിൽ നടത്തുന്ന പിക്നിക്കിലേക്ക് ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബാംഗങ്ങളേയും എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു.

കെ.ജെ. ഗ്രിഗറി, ജോൺ തോമസ്, ലിജോ ജോൺ, സുരേന്ദ്രൻ നായർ, രാജ് തോമസ് എന്നിവരാണ് പിക്നിക്കിന്റെ കോഓർഡിനേറ്റർമാർ.

പിക്നിക്കിന്റെ വിജയത്തിനായി ഏവരുടേയും സഹകരണം പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറർ കെ.കെ. ജോൺസൺ, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.വി. ചാക്കോ എന്നിവർ അറിയിച്ചു.