കേളി യാത്രയയപ്പു നൽകി
Tuesday, July 19, 2016 6:04 AM IST
റിയാദ്: ഇരുപത്തിയഞ്ചു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കേളി പ്രവർത്തകൻ*കണ്ണൂർ പട്ടുവം മുള്ളൂൽ സ്വദേശി എം ചന്ദ്രനു കേളി ഉമ്മുൽഹമാം ഏരിയ രക്ഷാധികാരി സമിതിയുടെ ആഭിമുഖ്യത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്നു യാത്രയയപ്പു നൽകി.

കേളിയുടെ സജീവ പ്രവർത്തകനായിരുന്ന ചന്ദ്രൻ ഉമ്മൽ ഹമാം ഏരിയ രക്ഷാധികാരി സമിതി കൺവീനർ, കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

യോഗത്തിൽ ഏരിയ രക്ഷാധികാരി സമിതി കൺവീനർ ചന്ദ്രചൂഡൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് കൺവീനർ ദസ്തക്കീർ, കേളി സെക്രട്ടറി റഷീദ് മേലേതിൽ, രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. ഉമ്മൽ ഹമാം ഏരിയ രക്ഷാധികാരി സമിതിയുടെ ഉപഹാരം ഏരിയ രക്ഷാധികാരി സമിതി കൺവീനർ ചന്ദ്രചൂഡൻ സമ്മാനിച്ചു. യാത്രയയപ്പിനു ചന്ദ്രൻ നന്ദി പറഞ്ഞു.