നൊസ്റ്റാൾജിയ അബുദാബിക്കു പുതിയ നേതൃത്വം
Tuesday, July 19, 2016 8:19 AM IST
അബുദാബി: കലാ സാംസ്കാരിക സംഘടനയായ നൊസ്റ്റാൾജിയ അബുദാബിയുടെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അനിൽ കുമാർ (പ്രസിഡന്റ്), അനാർഖാൻ (വൈസ് പ്രസിഡന്റ്), സജീം സുബൈർ (ജനറൽ സെക്രട്ടറി), രഹിൻ സോമൻ (ജോ. സെക്രട്ടറി), നിസാമുദ്ദീൻ (ട്രഷറർ), കണ്ണൻ കരുണാകരൻ (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അഹദ് വെട്ടൂർ, നൗഷാദ് ബഷീർ എന്നിവരാണ് രക്ഷാധികാരികൾ. മോഹൻ കുമാർ ചീഫ് കോഓർഡിനേറ്ററായും വിഷ്ണു മോഹൻദാസ് കലാവിഭാഗം കൺവീനറായും മനോജ് ബാലകൃഷ്ണൻ സാഹിത്യവിഭാഗം കൺവീനറായും റിയാസ് മീഡിയ കൺവീനറായും സിർജാൻ ബൈസൽ എന്നിവർ ഇവന്റ് കോഓർഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് അഹദ് വെട്ടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോഹൻകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വർക്കല ദേവകുമാർ, നൗഷാദ് ബഷീർ, അനിൽകുമാർ, സജീം, നിസാമുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള