കുവൈറ്റ് പോക്കിമോൻ ഗോ നിരോധിച്ചു
Wednesday, July 20, 2016 12:53 AM IST
കുവൈറ്റ് സിറ്റി: മൊബൈൽ ഗെയിം ആയ പോക്കിമോൻ ഗോ കുവൈറ്റ് ചില പ്രദേശങ്ങളിൽ നിരോധിച്ചു. തന്ത്രപ്രധാന മേഖലകളിൽ ആണ് നിരോധനം. മസ്ജിദുകൾ, ഷോപ്പിംഗ് മാളുകൾ, എണ്ണപ്പാടങ്ങൾ എന്നിവയ്ക്കു സമീപം പിക്കാച്ചുവിനെ പിന്തുടർന്നു പോകരുതെന്നും താക്കീത് നല്കിയിട്ടുണ്്ട്.

പോക്കിമോൻ ഗെയിം കളിച്ചു തെരുവിലൂടെ നടക്കുന്നവരെ കണ്്ടാൽ മദ്യപിച്ചവരെ പോലെ തോന്നുമെന്നു ഈജിപ്തിലെ പ്രധാന ഇസ്ലാമിക് സ്‌ഥാപനമായ അൽ അസറിന്റെ വക്‌താവ് അബാസ് ഷുമാൻ പറഞ്ഞു.