സൗദിയിൽ ചൂടേറിയ ദിനങ്ങൾ വരുന്നു
Wednesday, July 20, 2016 1:00 AM IST
റിയാദ്: സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങൾക്കു പുറമേ മിഡിൽ ഈസ്റ്റിന്റെ മറ്റ് ഭാഗങ്ങളിലും വരും ദിവസങ്ങളിൽ ചൂടേറുമെന്നു റിപ്പോർട്ട്. 52 ഡിഗ്രി വരെയാണു പ്രവചിക്കപ്പെടുന്നത്. കുവൈറ്റിൽ ആരംഭിക്കുന്ന ചൂട് സൗദി അറേബ്യയുടെ വടക്കു–കിഴക്കൻ ഭാഗങ്ങളിലേക്കു വ്യാപിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചൂടേറുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.