പൂക്കളുടെ രൂപത്തിലുള്ള ഇക്കോ സിറ്റിയുമായി ദുബായ്
Wednesday, July 20, 2016 1:03 AM IST
ദുബായ്: പൂക്കളുടെ രൂപത്തിൽ ഇക്കോ ഫ്രണ്്ട്ലി സിറ്റിയുമായി ദുബായ്. ഫേസ്ബുക്കിലൂടെ ദുബായ് മുനിസിപ്പാലിറ്റിയാണ് വിവരം പുറത്തുവിട്ടത്. ഡെസർട്ട് റോസ് സിറ്റി എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയിൽ സ്കൂളുകൾ, ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, വില്ലകൾ എന്നിവയുമുണ്്ടാകും. കൂടാതെ സ്വന്തമായി പോലീസ് സ്റ്റേഷൻ, മസ്ജിദുകൾ, ഉദ്യാനങ്ങൾ എന്നിവയെല്ലാം ഒരുക്കും. 14,000 ഹെക്ടർ പ്രദേശത്ത് ഒരുങ്ങുന്ന സിറ്റി 2020 ഓടെ നിർമാണം പൂർത്തിയാകുമെന്നാണു കരുതപ്പെടുന്നത്.