കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ സ്കോളർഷിപ്പ് വിതരണം ജൂലൈ 23ന്
Wednesday, July 20, 2016 5:04 AM IST
തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ സ്കോളർഷിപ്പ് വിതരണം ജൂലൈ 23–നു തിരുവനന്തപുരത്ത് നടക്കും. രാവിലെ പതിനൊന്നിനു പ്രസ്ക്ലബ്ബിൽ നടക്കുന്ന ചടങ്ങ് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യും.

സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവൻകൂർ ചീഫ് ജനറൽ മാനേജർ എസ്. ആദികേശവൻ മുഖ്യാതിഥിയായിരിക്കും. കേന്ദ്ര സർവകലാശാല സാമ്പത്തിക വിഭാഗം തലവൻ ഡോ. കെ ജയപ്രസാദ്, സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ്് സോഷ്യൽ ആക്ഷൻ ജനറൽ സെക്രട്ടറി ഡോ . സി സുരേഷ്കുമാർ, എസ്സിആർടി കലാവിഭാഗം തലവൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ, പ്രസ്ക്ളബ് പ്രസിഡന്റ് പ്രദീപ് പിള്ള, ബാലഗോകുലം സെക്രട്ടറി വി ഹരികുമാർ, കെഎച്ച്എൻഎ കോ–ഓർഡിനേറ്റർ പി ശ്രീകുമാർ എന്നിവർ സംസാരിക്കും. പ്രഫഷണൽ കോഴ്സിനു പഠിക്കുന്ന 100 കുട്ടികൾക്കാണു സ്കോളർഷിപ്പ് നൽകുക.