സിഎംഎ ചീട്ടുകളി മത്സരം: ഒരുക്കങ്ങൾ പൂർത്തിയായി
Wednesday, July 20, 2016 5:05 AM IST
ഷിക്കാഗോ: ജൂലൈ 23–നു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതൽ മൗണ്ട് പ്രോസ്പെക്ടസിലെ സിഎംഎ ഹാളിൽ നടക്കുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ടോമി അംബേനാട്ടും സെക്രട്ടറി ബിജി. സി. മാണിയും അറിയിച്ചു.

ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജോർജ് പുതുശേരിൽ എന്നിവരാണ് കമ്മിറ്റി കോ–ഓർഡിനേറ്റർമാർ.

ഒന്നാംസ്‌ഥാനം ലഭിക്കുന്ന ടീമിനു കുര്യൻ മുല്ലപ്പള്ളി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ജോസ് മുല്ലപ്പള്ളി സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും ലഭിക്കും. രണ്ടാംസ്‌ഥാനം ലഭിക്കുന്നവർക്ക് ജോണിക്കുട്ടി പിള്ളവീട്ടിൽ സ്പോൺസർ ചെയ്യുന്ന ജോസഫ് (ഓപ്പൻ) പിള്ളവീട്ടിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡുമാണ് ലഭിക്കുക. ജിമ്മി കണിയാലി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം