മാപ്പ് 56 കാർഡ് ഗെയിംസ്: ഫിലാഡൽഫിയ ജേതാക്കൾ
Wednesday, July 20, 2016 5:05 AM IST
ഫിലാഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) യുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള‘ ‘പോൾ വർക്കി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി’ക്കുവേണ്ടിയുള്ള 56 ചീട്ടുകളി മത്സരം വൻവിജയമായി. മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ നടന്ന ഉദ്ഘാടനചടങ്ങിൽ പ്രസിഡന്റ് ഏലിയാസ് പോൾ സ്വാഗതം ആശംസിച്ചു. തുടർന്നു ബിനു പോൾ (ഗ്രാൻഡ് സ്പോൺസർ) പ്രസിഡന്റ് ഏലിയാസ് പോളിനു കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു .

രാവിലെ ഒമ്പതിനു തുടങ്ങിയ വാശിയേറിയ മത്സരങ്ങൾ രാത്രി പന്ത്രണ്ടിനു അവസാനിക്കുമ്പോൾ ഫിലാഡൽഫിയയിൽ നിന്നുള്ള ജോയ് തട്ടാറുകുന്നേൽ, ജോസ് വർക്കി, ബാബു പോൾ സഖ്യം ഒന്നാം സ്‌ഥാനത്തിനുള്ള എവർറോളിങ് ട്രോഫിയും , കാഷ് അവാർഡും കരസ്‌ഥമാക്കി. സാജൻ അഗസ്റ്റിൻ , ബിജു മുപ്രാപ്പള്ളി , സിജി ചെമ്പനാൽ സഖ്യം (ന്യൂയോർക്ക്) ഫസ്റ്റ് റണ്ണർ അപ്പ് ട്രോഫിയും കാഷ് അവാർഡും സാബു വർഗീസ്, ജോൺസൺ മാത്യു ,സാബു സ്കറിയ സഖ്യം (ഫിലാഡൽഫിയ) സെക്കൻഡ് റണ്ണർഅപ്പ് ട്രോഫിയും സണ്ണി വലിയപ്ലാക്കൽ, തങ്കച്ചൻ, സി.എം ചാക്കോ സഖ്യം (ന്യൂജേഴ്സി) തേർഡ് റണ്ണർഅപ്പ് ട്രോഫിയും കരസ്‌ഥമാക്കി.

കൺവീനർ ജോൺസൺ മാത്യു ടൂർണമെന്റിൽ പങ്കെടുത്ത ന്യൂയോർക്ക്, ന്യൂജേഴ്സി, വെർജീനിയ, ഫിലാഡൽഫിയ ടീമുകൾക്കും വര്ഷങ്ങളായി ഈ ടൂർണമെന്റ് സ്പോണ്സർ ചെയ്യുന്ന ബിനു പോളിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം