ബംഗളൂരുവിൽ കവിതയുടെ ഉത്സവം
Wednesday, July 20, 2016 6:06 AM IST
ബംഗളൂരു: ആട്ട ഗലാട്ടയുടെ ആഭിമുഖ്യത്തിൽ ബംഗളൂരു പോയട്രി ഫെസ്റ്റിവൽ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ ഓൾഡ് എയർപോർട്ട് റോഡിലെ ലീല പാലസിൽ നടക്കും. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻക് വീവർ, എയർപ്ലെയിൻ പോയട്രി മൂവ്മെന്റ്, ഓപ്പൺസ്കൈ സ്ലാം, പോയട്രി ആൻഡ് ദ പാർക്ക്, ലെറ്റ് പോയട്രി ബി, അൻജുമാൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ. നടത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി, ഒറിയ തുടങ്ങിയ ഭാഷകളിലെ പ്രമുഖ കവികൾ കവിതകൾ അവതരിപ്പിക്കും. പോയട്രി ഫെസ്റ്റിവലിന്റെ ഭാഗമായി കവിതാ രചന മത്സരവും വിവിധ വിഷയങ്ങളിൽ ചർച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.