തെരേസ മേ ജൂലൈ 20നു ബെർലിനിൽ
Wednesday, July 20, 2016 6:15 AM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ജൂലൈ 20നു (ബുധൻ) ജർമൻ തലസ്‌ഥാനത്തെത്തും. ബ്രെക്സിറ്റ് സംബന്ധിച്ച ആദ്യ വട്ട ചർച്ചകൾക്കു തുടക്കം കുറിക്കുകയാണു ലക്ഷ്യം.

യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകാൻ യുകെ നടത്തുന്ന തയാറെടുപ്പുകൾ സംബന്ധിച്ച് ജർമൻ ചാൻസലർ ആംഗല മെർക്കലുമായി തെരേസ ചർച്ച നടത്തും.

വ്യാഴാഴ്ച പാരീസിലേക്കു പോകുന്ന തെരേസ, അവിടെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദുമായും ഇതേ വിഷയം ചർച്ച ചെയ്യും. നീസിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഭീകരവിരുദ്ധ നടപടികൾ സംബന്ധിച്ചും ചർച്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം തെരേസ മേ നടത്തുന്ന ആദ്യ വിദേശയാത്രയാണിത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ