ഫോക്കസ് കുവൈറ്റ് അനുശോചിച്ചു
Wednesday, July 20, 2016 6:17 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ്) കുവൈറ്റ്, അബാസിയ യുണിറ്റ് ഏഴിലെ മുൻ ജോയിന്റ് കൺവീനറും മിഷറഫ് കമ്പനിയിലെ ഡ്രാഫ്റ്റസ് മാനുമായ പാലക്കാട്, വടക്കൻ തറ, കരുക്കോടിൽ ചാത്തൂട്ടിൽ വീട്ടിൽ സി.ആർ. സന്തോഷ് കുമാറിന്റെ നിര്യാണത്തിൽ ഫോക്കസ് കുവൈറ്റ് അനുശോചിച്ചു.

കഴിഞ്ഞ ദിവസമാണ് സന്തോഷ് നാട്ടിൽനിന്നു മടങ്ങിയെത്തിയത്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ