ഡാളസിൽ ‘ഡ്രീംസ് സമ്മർ ക്യാമ്പ് 2016’ ഓഗസ്റ്റ് എട്ടു മുതൽ 12 വരെ
Wednesday, July 20, 2016 6:21 AM IST
ഡാളസ്: കുട്ടികളുടെ നേതൃ പരിശീലനത്തിനും വ്യക്‌തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കി ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും ‘ഡ്രീംസ്’ ശാഖയുടെയും സംയുക്‌താഭിമുഖ്യത്തിൽ നടത്തുന്ന ഡ്രീംസ് സമ്മർ ക്യാമ്പ് ഓഗസ്റ്റ് എട്ടു മുതൽ 12 വരെ കേരള അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും.

മിഡിൽ സ്കൂൾ കുട്ടികളുടെ സമഗ്രമായ വളർച്ചയാണു പരിശീലന പരിപാടി ലക്ഷ്യമിടുന്നത്. ചങ്ങനാശേരിയിൽ സർഗക്ഷേത്ര എന്ന കലാ പ്രസ്‌ഥാനത്തിനു തുടക്കം കുറിച്ച് ഇപ്പോൾ ലൂസിയാനയിൽ സേവനം ചെയ്യുന്ന ഫാ. ലിജോ പാത്തിക്കൽ സിഎംഐ യാണു ഡ്രീംസ് പ്രോജക്ട് ഡയറക്ടർ. ആദ്ദേഹമാണ് ക്യാംപിനു നേതൃത്വം നൽകുന്നത്. മുൻ വർഷങ്ങളിൽ ഡാളസിൽ നടന്ന സമ്മർ ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു. കേരളത്തിലും ലൂസിയാനയിലും ഡ്രീംസിനു ശാഖകളുണ്ട്.

മൂന്നു വർഷം നീണ്ടു നിൽക്കുന്ന സമഗ്ര വ്യക്‌തിവികസന ഡ്രീംസ് പ്രോജക്ടിൽ, കുട്ടികൾക്കായി പേഴ്സണൽ, ലീഡർഷിപ്പ്, ഇന്റർ പേഴ്സണൽ സ്കിൽസ്, ടാലന്റ് ഡെവലപ്മെന്റ് എന്നിവയ്ക്കു പ്രാധാന്യം നൽകി പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നു.

ഓഗസ്റ്റ് എട്ടു മുതൽ 12 വരെ ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ മൂന്നുവരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ ഓഗസ്റ്റ് ഒന്നിനു മുൻപായി രജിസ്റ്റർ ചെയ്യണം. ഫീസ് 25 ഡോളറാണ്.

വിവരങ്ങൾക്ക്: ഷാജി തോമസ് 214 966 6627, മാത്യു ഒഴുകയിൽ 214 864 5106, ഹരിദാസ് തങ്കപ്പൻ 214 908 5686, ജോൺസൺ കുര്യാക്കോസ് 972 310 3455,

സിബി വാരിക്കാട്ട് 469 360 9200. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ഹലേൗറെൃലമാ.ീൃഴ/റൃലമാെ ലാമശഹ: ഹലേൗറെൃലമാൗമെ*ഴാമശഹ.രീാ

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ