ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ കലോത്സവം ഓഗസ്റ്റ് 27ന്
Wednesday, July 20, 2016 6:22 AM IST
ലണ്ടൻ: ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ കലോത്സവം ഓഗസ്റ്റ് 27നു (ശനി) ലെസ്റ്ററിലെ വിൻസ്റ്റാൻലി കമ്യൂണിറ്റി കോളജിൽ നടക്കും. രണ്ടു സ്റ്റേജുകളിൽ ഇടതടവില്ലാതെ നടക്കുന്ന മത്സരങ്ങളിൽ ലെസ്റ്ററിലെ മലയാളി കുടുംബാംഗങ്ങൾ പങ്കെടുക്കും.

യുകെയിൽ കലോത്സവം സംഘടിപ്പിക്കുന്ന ചുരുക്കം അസോസിയേഷനുകളിൽ ഒന്നാണ് ലെസ്റ്റർ കേരള കമ്യൂണിറ്റി. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ പങ്കെടുക്കാൻ പാകത്തിനു നിരവധി മത്സരങ്ങളോടെയാണ് എൽകെസി കലോത്സവം അരങ്ങേറുന്നത്. രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെയാണ് മത്സരങ്ങൾ. കുട്ടികളും മുതിർന്നവരുമടക്കം പങ്കെടുക്കുന്നവർക്ക് ഭക്ഷണം സ്‌ഥലത്തു തന്നെ ലഭ്യമാണ്. ഒൻപതു പേരടങ്ങുന്ന കലോത്സവ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും കലോത്സവം അരങ്ങേറുക. ലെസ്റ്റർ കേരള കമ്യൂണിറ്റി കമ്മിറ്റി അംഗങ്ങൾ തന്നെയാണു പരിപാടികൾ നടപ്പിലാക്കുന്നത്. അജയ് പെരുംപാലത്ത്, ജോർജ് എടത്വ, അനീഷ് ജോൺ, ബിജു പോൾ, ജോസ്ന ജോസഫ്, ജോർജ് ജോസഫ്, ടെൽസു മോൻ തോമസ്, ജോസ് തോമസ്, അലൻ മാർട്ടിൻ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.

പരിപാടികളിൽ മുഴുവൻ ലെസ്റ്റർ കേരള കമ്യൂണിറ്റി കുടുംബാങ്ങളുടെയും പിന്തുണയും സഹായവും പ്രസിഡന്റ് ജോർജ് കാട്ടാമ്പള്ളി അറിയിച്ചു. കലോത്സവത്തിന്റെ നിയമാവലി ഉൾപ്പെടെ നിർദേശങ്ങൾ അടങ്ങിയ ലഘു ലേഖകൾ കമ്മിറ്റി അംഗങ്ങൾ മുഖേന എല്ലാവരിലും എത്തിക്കുമെന്നും കമ്മിറ്റി അറിയിച്ചു. മാത്രവുമല്ല ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ വെബ്സൈറ്റിലും നിർദേശങ്ങൾ ലഭ്യമാണ്.

വിലാസം: വിൻസ്റ്റാന്റലി കമ്യൂണിറ്റി കോളജ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഘഋ 3 3 ആഉ.