ഫ്രാൻസിൽ അടിയന്തരാവസ്‌ഥ ആറു മാസംകൂടി നീളും
Wednesday, July 20, 2016 8:23 AM IST
പാരീസ്: കഴിഞ്ഞ വർഷം നവംബറിൽ ഭീകരാക്രമണത്തെത്തുടർന്നു പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥ ആറു മാസത്തേക്കുകൂടി നീട്ടാൻ ഫ്രഞ്ച് പാർലമെന്റ് തീരുമാനിച്ചു.

യൂറോ കപ്പ് ഫുട്ബോൾകൂടി കണക്കിലെടുത്ത് നേരത്തെ തന്നെ അടിയന്തരാവസ്‌ഥ നീട്ടിയിരുന്നതാണ്. ഇതിന്റെ കാലാവധി ജുലൈ 26നു അവസാനിക്കാനിരിക്കെയാണ് നീസിൽ ഭീകരാക്രമണമുണ്ടായത്. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് അടിയന്തരാവസ്‌ഥ നീട്ടുന്നത്.

ഇത്തരത്തിലുള്ള കൂടുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാവുന്നതാണെന്നും പരമാവധി മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഫ്രഞ്ച് പ്രധാനമന്ത്രി മാന്വൽ വാൽസ് പാർലമെന്റിൽ പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ