ഡ്രൈവറില്ലാ കാറുകൾക്ക് ബ്ലാക്ക് ബോക്സ് ഏർപ്പെടുത്തിയേക്കും
Wednesday, July 20, 2016 8:23 AM IST
ബെർലിൻ: ഡ്രൈവറില്ലാതെ ഓടുന്ന കാറുകളിൽ ബ്ലാക്ക് ബോക്സ് നിർബന്ധമാക്കാൻ ജർമനി ആലോചിക്കുന്നു. വിമാനങ്ങളിൽ വിവര ശേഖരണത്തിന് ഉപയോഗിക്കുന്ന ബ്ലാക്ക് ബോക്സുകൾക്കു സമാനമായ ഉപകരണമാണ് ഉദ്ദേശിക്കുന്നത്.

എന്നാൽ, ഇക്കാര്യത്തിൽ നിയമനിർമാണത്തിനുള്ള കരട് ഇനിയും തയാറായിട്ടില്ല. കാറിലെ കംപ്യൂട്ടർ സ്വീകരിക്കുന്ന തീരുമാനങ്ങൾ റിക്കാർഡ് ചെയ്യുന്ന വിധത്തിലുള്ള ഹാർഡുവെയറാണ് ഏർപ്പെടുത്തുക. അപകടങ്ങൾ സംഭവിച്ചാൽ വ്യക്‌തമായ കാരണം മനസിലാക്കാൻ ഇതുപകരിക്കുമെന്നു കരുതുന്നു.

മേയിൽ ഒരു ടെസ്ലെ വാഹനം ഓട്ടോ പൈലറ്റ് മോഡിൽ വൻ അപകടത്തിനു കാരണമായിരുന്നു. തുടർന്നു ഡ്രൈവറില്ലാ വാഹനങ്ങളുടെ സുരക്ഷ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ