ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ജൂലൈ 22നു പ്രസംഗിക്കുന്നു
Thursday, July 21, 2016 4:36 AM IST
ന്യൂയോർക്ക്: പ്രശസ്ത വാഗ്മിയും, പ്രഭാഷകനുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ജൂലൈ 22 –നു (വെള്ളിയാഴ്ച) വൈകുന്നേരം ഏഴിനു ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ പ്രസംഗിക്കുന്നു.

വ്യക്‌തിത്വവികാസം, വ്യക്‌തിയും സമൂഹവും, കുടുംബ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഫാ. ജോസഫിന്റെ പ്രഭാഷണങ്ങൾ വളരെ പ്രസിദ്ധമാണ്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഏതു വിഷയത്തെയും നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുവാനുള്ള അച്ചന്റെ കഴിവ് പ്രശംസനീയമാണ്.

കലാവേദിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ഏഴിനു ആരംഭിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം