സ്വിൻണ്ടനിൽ ഓൾ യുകെ ചിത്രരചനാ മത്സരവും ജിജി വിക്ടറിന്റെ ചിത്രപ്രദർശനവും ജൂലൈ 23ന്
Thursday, July 21, 2016 7:28 AM IST
ലണ്ടൻ: യുക്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ യുകെ ചിത്രരചനാ മത്സരവും ജിജി വിക്ടറിന്റെ ചിത്രപ്രദർശനവും ജൂലൈ 23നു (ശനി) നടക്കും.

സ്വിണ്ടനിലെ രാജാരവിവർമ നഗറിൽ രാവിലെ 10നാണു മത്സരങ്ങൾ. കിഡ്സ്, സബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നീ നാലു വിഭാഗങ്ങളിലായാണു മത്സരങ്ങൾ. 2016 ജൂലൈ 23നു എട്ടു വയസിൽ താഴെയുള്ളവർ കിഡ്സ് വിഭാഗത്തിലും എട്ടു മുതൽ 12 വയസു വരെയുള്ളവർ സബ് ജൂണിയർ വിഭാഗത്തിലും 12 മുതൽ 17 വരെയുള്ളവർ ജൂണിയർ വിഭാഗത്തിലും 17 വയസിനു മുകളിൽ പ്രായമുള്ള മത്സരാർഥികൾ സീനിയർ വിഭാഗത്തിലുമാണു പരിഗണിക്കപ്പെടുക.

മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 23നു രാവിലെ 9.30നു മുൻപായി വയസ് തെളിയിക്കുന്ന രേഖകൾ സഹിതം മത്സരം നടക്കുന്ന ഹാളിൽ എത്തേണ്ടതാണ്. വരയ്ക്കുന്നതിനും പെയിന്റ് ചെയ്യുന്നതിനും ആവശ്യമായ സാമഗ്രികൾ മത്സരാർഥികൾ കൊണ്ടുവരേണ്ടതാണ്. ചിത്രം വരയ്ക്കുന്നതിനുള്ള പേപ്പർ സംഘാടകർ വിതരണം ചെയ്യുന്നതായിരിക്കും. മത്സരം ആരംഭിക്കുന്നതിനു പത്ത് മിനിറ്റ് മുൻപ് നൽകുന്ന വിഷയത്തെ അടിസ്‌ഥാനപ്പെടുത്തിയാണു രചനകൾ നടത്തേണ്ടത്. മത്സരവിജയികൾക്ക് തുടർന്നു നടക്കുന്ന യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഓരോ വിഭാത്തിലും ഒന്നാംസ്‌ഥാനം ലഭിക്കുന്നവർക്കു ട്രോഫിയും സർട്ടിഫിക്കറ്റും കാഷ് പ്രൈസും സമ്മാനിക്കും. രണ്ടും മൂന്നും സ്‌ഥാനം നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. പ്രശസ്ത ചിത്രകാരന്മാർ അടങ്ങുന്ന വിദഗ്ധ സമിതിയാണു ഫലനിർണയം നടത്തുന്നത്. മൂന്നു പൗണ്ട് ആണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കുന്ന എല്ലാവർക്കും ഉച്ചഭക്ഷണം സൗജന്യമായിരിക്കും.

മത്സരാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നേരത്തെ ഒരുക്കേണ്ടതുള്ളതിനാൽ, മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേര്, ഫോൺ നമ്പർ, അഡ്രസ്, മത്സരിക്കുന്ന വിഭാഗം, ജനന തീയതി എന്നീ വിവരങ്ങൾ സഹിതം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ൗൗസാമമൊസെമൃശസമ്ലറശ*ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇ–മെയിൽ ചെയ്യുകയോ, യുക്മ സാംസ്ക്കാരികവേദി ഭാരവാഹികളായ സി.എ. ജോസഫ് 07846747602, ജിജി വിക്ടർ 07450465452 എന്നിവരെ ബന്ധപ്പെടുകയോ ചെയ്യുക.

ചിത്രരചനാ മത്സരങ്ങളോടനുബന്ധിച്ചു പ്രശസ്ത ചിത്രകാരനായ ജിജി വിക്ടർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

യുകെ മലയാളികൾക്കിടയിലെ ചിത്രരചന അഭിരുചിയുള്ളവരെ കണ്ടെത്തുവാനും വളർത്തിക്കൊണ്ടുവരുവാനുമായി യുക്മ സാംസ്ക്കാരികവേദി സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നു യുക്മ ദേശീയ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം, സാംസ്കാരികവേദി വൈസ് ചെയർമാൻ തമ്പി ജോസ് എന്നിവർ അഭ്യർഥിച്ചു.

ഹാളിന്റെ വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞമഷമ ഞമ്ശ്മൃാമ ചമഴമൃ, ടേ.ഖീലെുവ’െ ഇമവേീഹശര ഇീഹഹലഴല, ഛരീമേഹ ംമ്യ, ടംശിറീി, ണവശഹവെശൃല ടച3 3ഘഞ.

<ആ>റിപ്പോർട്ട്: അനീഷ് ജോൺ