താലായിൽ ‘അത്തം പത്തിന് പൊന്നോണം’ സെപ്റ്റംബർ 17ന്
Thursday, July 21, 2016 7:29 AM IST
താല: അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ഈ വർഷത്തെ തിരുവോണാഘോഷം ‘അത്തം പത്തിന് പൊന്നോണം’ എന്ന പേരിൽ സെപ്റ്റംബർ 17നു (ശനി) രാവിലെ ഒൻപതു മുതൽ താലായിലെ കിൽലമാന ഹാളിൽ ആഘോഷിക്കുന്നു.

തിരുവാതിരകളിയോടെ ആഘോഷങ്ങൾക്കു തുടക്കം കുറിക്കും. തുടർന്നു കോലുകളി, കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട്, സ്ത്രീകളുടേയും പുരുഷൻമാരുടേയും വടംവലി, വിഭവസമ്രദ്ധമായ ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

തിരുവോണാഘോഷ പരിപാടികളിൽ ഭാഗഭാക്കാകാനും ഭംഗിയാക്കാനും എല്ലാ ക്നാനായ കുടുംബാംഗങ്ങളേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: കിസാൻ തോമസ് 087 628 8906, ജിജു ജോർജ് 086 040 3633, സജിമോൻ ചാക്കോ 087 643 8245.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ