കുട്ടികളുടെ വിശ്വാസജീവിതത്തിൽ മുഖ്യവഴികാട്ടി മാതാപിതാക്കൾ: മാർ പുത്തൂർ
Thursday, July 21, 2016 7:32 AM IST
ബ്രിസ്ബേൻ: കുട്ടികളുടെ വിശ്വാസ ജീവിതത്തിന്റെ മുഖ്യവഴികാട്ടി മാതാപിതാക്കളാണെന്നു സീറോ മലബാർ മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ. ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസ ദേവാലയത്തിൽ 16 കുട്ടികൾക്കു പ്രഥമ ദിവ്യകാരുണ്യവും സൈ്‌ഥര്യലേപനവും നൽകി വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഇടവക വികാരി ഫാ. വർഗീസ് വാവോലി തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി. ഫാ. സാജു, ഫാ. ജോബി എന്നിവർ സഹകാർമികരായിരുന്നു.

നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയ അങ്കണത്തിൽ നടന്ന ശുശ്രൂഷകൾക്കുശേഷം ആലീസ് സ്പ്രിംഗ് ഓർക്കസ്ട്രയുടെ ഗാനമേളയും സ്നേഹവിരുന്നും നടന്നു.

<ആ>റിപ്പോർട്ട്: ജോളി കരുമത്തി