കൈരളി ബ്രിസ്ബേനിനു പുതിയ നേതൃത്വം
Thursday, July 21, 2016 7:33 AM IST
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്ബേനിന്റെ 2016–17 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അഡ്വ. ടോണിയോ തോമസ് (പ്രസിഡന്റ്), സുനിൽ കാരിക്കൽ (വൈസ് പ്രസിഡന്റ്), ഹണി പൈനേടത്ത് (സെക്രട്ടറി), റോയി മാത്യു (ജോ. സെക്രട്ടറി), തോമസ് കാച്ചപ്പിള്ളി (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ജോർജ് സെബാസ്റ്റ്യൻ, ജോസുകുട്ടി, ഷാജി മാത്യു, സാബു തോമസ്, ജോയ് സെബാസ്റ്റ്യൻ, ഫ്രാൻസിസ് ജോസഫ് എന്നിവരേയും തെരഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: ടോം ജോസഫ്