ജർമൻ സ്കൂളുകളിൽ ഇസ്ലാമിനെക്കുറിച്ചു പഠിപ്പിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു
Thursday, July 21, 2016 8:51 AM IST
ബെർലിൻ: ജർമനിയിലെ സർക്കാർ സ്കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള മറ്റു സ്കൂളുകളിലും ചെറിയ ക്ലാസുകൾ മുതൽ ഇസ്ലാം മതത്തെക്കുറിച്ചു പഠിപ്പിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു.

മുസ്ലിം യുവാക്കളെ ഭീകരവാദികൾ വഴി തെറ്റിക്കുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിർദേശം ഉയരുന്നത്. ഇങ്ങനെയൊരു രീതി സ്വീകരിച്ചാൽ മുസ്ലിം കുട്ടികൾ വളർന്നു വരുന്ന രീതിയിൽ സർക്കാരിനു കൂടുതൽ നിയന്ത്രണം കിട്ടുമെന്നും വാദം.

പതിനേഴു വയസ് മാത്രമുള്ള അഫ്ഗാൻ മുസ്ലിം യുവാവാണു കഴിഞ്ഞ ദിവസം വൂർസ്ബുർഗിലെ ട്രെയ്നിൽ ആക്രമണം നടത്തിയത്. മഴുവും കത്തിയും ഉപയോഗിച്ച് ആക്രമിക്കുമ്പോൾ അവൻ അല്ലാഹു അക്ബർ എന്നു ഉച്ചത്തിൽ പറയുന്നുമുണ്ടായിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ