ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ജൂലൈ 24ന്
Friday, July 22, 2016 6:19 AM IST
ലണ്ടൻ: ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ജൂലൈ 24നു (ഞായർ) പ്രസ്റ്റൺ കോളജ് സ്റ്റേഡിയത്തിൽ നടക്കും.

രാവിലെ ഒൻപതു മുതൽ നോർത്ത് വെസ്റ്റിലെ പ്രമുഖ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും. പത്ത് പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളെ നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. ആദ്യ നാലു സ്‌ഥാനക്കാർക്ക് യഥാക്രമം നൂറു പൗണ്ട്, 50 പൗണ്ട്, 30 പൗണ്ട്, 20 പൗണ്ട് എന്നിങ്ങനെ സമ്മാനമായി ലഭിക്കും. അലൈഡ് ഫിനാൻസിയേഴ്സ്, ടിനിറ്റി ഇന്റീരിയേഴ്സ് തുടങ്ങിയ സ്‌ഥാപനങ്ങളാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കവാൻ താത്പര്യമുള്ളവർ രാവിലെ ഒൻപതിന് നേരിട്ട് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ബിജു സൈമൺ 7853276375, തങ്കച്ചൻ ഏബ്രഹാം 78830 22378

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജൃലെേീി ഇീഹഹലഴല ടുീൃേെ ഇലേിൃല, എൗഹംീീറ ഇമാുൗെ, എൗഹംീീറ, ജൃലെേീി, ജഞ2 8ഡഞ.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്