ട്രംപിനു പിന്തുണയുമായി ഏഷ്യൻ അമേരിക്കൻസ് രംഗത്ത്
Friday, July 22, 2016 6:20 AM IST
ക്ലീവ്ലാന്റ് (ഒഹായൊ): ഒബാമ –ബൈഡൻ കൂട്ടുകെട്ടിന്റെ കഴിഞ്ഞ എട്ടു വർഷത്തെ പരാജയപ്പെട്ട ഭരണപരിഷ്കാരങ്ങൾ പിന്തുടരുമെന്നു പ്രഖ്യാപിച്ച ഹില്ലരി ക്ലിന്റന് യാതൊരുവിധത്തിലും വോട്ടു നൽകാനാവില്ലെന്നു ഏഷ്യൻ അമേരിക്കൻ പസഫിക് ഐലന്റർ ഡെലിഗേറ്റുകൾ (എഎപിഐ) റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷനിൽ വ്യക്‌തമാക്കി.

ക്ലീവ്ലാന്റ് കൺവൻഷൻ ട്രംപിനെ റിപ്പബ്ലിക്കൻ ഔദ്യോഗിക പ്രസിഡന്റ് സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇവർ അറിയിച്ചു. എഎപിഐയെ പ്രതിനിധീകരിച്ച് മേരിലാൻഡിൽനിന്നുള്ള ഡെലിഗേറ്റ് ഡ്വയിറ്റ് പട്ടേലാണ് വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകിയത്.

പ്രൈമറി തെരഞ്ഞെടുപ്പിൽ വിസ്കോൺസണിൽനിന്നുള്ള ഗവർണർ സ്കോട്ട് വാക്കറുടെ തെരഞ്ഞെടുപ്പു വിജയത്തിനായി പ്രവർത്തിച്ചിരുന്ന പട്ടേൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഐക്യം നിലനിർത്തി ട്രംപിന്റെ വിജയത്തിനായി രംഗത്തിറങ്ങണമെന്നും അഭ്യർഥിച്ചു. എബിസി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(അി്യയീറ്യ ആൗേ ഇഹശിേീി) എന്ന സമീപനമാണു ഹില്ലരിയോടുള്ളതെന്നു പട്ടേൽ വ്യക്‌തമാക്കി. ഒബാമയുടെ അനധികൃത കുടിയേറ്റ നിയമ ഭേദഗതി, എഫോഡബിൾ കെയർ ആക്ട് തുടങ്ങിയവ പരാജയമായിരുന്നുവെന്നു പട്ടേൽ കൂട്ടിച്ചേർത്തു.

അതേസമയം, അമേരിക്കൻ മുസ്ലിംസ് ഫോർ ട്രംപ് എന്ന സംഘടന സ്‌ഥാപകൻ സാജിത് തരാർ ട്രംപിന്റെ വിജയത്തിനായി പ്രവർത്തിക്കണമെന്നു അഭ്യർഥിച്ചു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ