അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോൺഫറൻസിനു ഭക്‌തിനിർഭരമായ തുടക്കം
Saturday, July 23, 2016 5:02 AM IST
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസന മുപ്പതാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിനു മേരിലാന്റ് മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്സിറ്റി ഹാളിൽ തുടക്കമായി.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ വിളക്കു തെളിച്ച് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. യഹോവയിൽ ആശ്രയിച്ച് നന്മ ചെയ്തു ജീവിക്കുകയെന്നതാണ് യഥാർഥ െരകെസ്തവന്റെ ഉത്തരവാദിത്വമെന്നും സഭയ്ക്കും സമൂഹത്തിനും ഉതുകുന്നവനായി യഥാർഥ ക്രിസ്ത്യാനിയായി ജീവിക്കുവാൻ ഓരോരുത്തരും തയാറാകണമെന്നും കാതോലിക്ക ബാവ ഉദ്ഘാടന പ്രസംഗത്തിൽ വിശ്വാസികളെ ഓർമിപ്പിച്ചു.

കഷ്‌ടതകളിലും പ്രയാസങ്ങളിലും പതറാതെ ദൈവത്തിൽ ആശ്രയിച്ച് നന്മ ചെയ്തു ജീവിക്കുവാൻ ഓരോരുത്തരും സ്വമേധയ തീരുമാനമെടുക്കണമെന്നും അതിനായി ഇത്തരത്തിലുളള കുടുംബ സംഗമം സാധ്യമാകട്ടെയെന്നു യൽദൊ മോർ തീത്തോസ് പറഞ്ഞു.

ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് ജേക്കബ്, കൗൺസിൽ മെംബർ ഫാ. ജോർജ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. യൽദൊ മോർ തീത്തോസ്, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഒഎഫ്എം, ഫാ. ജേക്കബ് ചാലിശേരി കോർ എപ്പിസ്കോപ്പാ, വൈദികർ, മറ്റു വിശിഷ്‌ട വ്യക്‌തികൾ എന്നിവരുടേയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിനു നൂറുണക്കിനു വിശ്വാസികൾ സാക്ഷികളായി.
<ശാഴ െൃര=/ിൃശ/2016ഷൗഹ്യ23രീിളലൃലിരലല.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
വിശ്വാസ തീഷ്ണതയിൽ അടിയുറച്ച സഭാ സ്നേഹത്തിന്റേയും ആത്മ വിശുദ്ധിയുടേയും പരസ്പര സഹകരണത്തിന്റേയും പ്രതീകമെന്നോണം നടത്തപ്പെടുന്ന കുടുംബ സംഗമം ശനിയാഴ്ച സമാപിക്കും.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ