‘നാഫാ 2016’ അവാർഡുദാനം ജൂലൈ 24ന്; ഒരുക്കങ്ങൾ പൂർത്തിയായി
Saturday, July 23, 2016 5:02 AM IST
ന്യൂയോർക്ക്: കോൺഫിഡന്റ് ഗ്രൂപ്പ് നാഫാ (നോർത്ത് അമേരിക്കൻ ഫിലിം) അവാർഡ് 2016 ന്റെ അവാസനവട്ട ഒരുക്കങ്ങൾ പൂർത്തിയായി.

ജൂലൈ 24നു (ഞായർ) വൈകുന്നേരം അഞ്ചിനു ന്യൂയോർക്കിലെ ഗ്രീൻവാലി ടില്ലസ് സെന്ററിലാണ് ഫിലിം അവാർഡുനൈറ്റ് അരങ്ങേറുന്നത്.

അവാർഡ് നിശയുടെ കർട്ടൺ റെയ്സർ പരിപാടി ശനിയാഴ്ച ഷിക്കാഗോയിലെ കോപ്പർ നിക്കസ് സെന്ററിൽ അരങ്ങേറിയിരുന്നു. നടൻ കുഞ്ചാക്കോ ബോബനായിരുന്നു പരിപാടിയുടെ പ്രത്യേക ക്ഷണിതാവ്. അമേരിക്കൻ മലയാളികൾ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന ഈ താരരാവ് അഭിമാനത്തോടെ ന്യൂയോർക്കിലെ അമേരിക്കൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ഫ്രീഡിയ എന്റർടെയ്ൻമെന്റ്സിനുവേണ്ടി ഡോ. ഫ്രീമു വർഗീസ്, ഹെഡ്ജ് എന്റർടെയ്ൻമെന്റിനുവേണ്ടി സജി എബ്രഹാം മീഡിയ കണക്ടിനുവേണ്ടി ആനി ലിബു എന്നിവർ ചേർന്നാണ്.

അവാർഡ് ജേതാക്കാളായ ദുൽഖർ സൽമാൻ, പാർവ്വതി, കുഞ്ചാക്കോ ബോബൻ, ഭാവന, രമ്യ നമ്പീശൻ, ആൻ അഗസ്റ്റിൻ, ദിവ്യ മേനോൻ, ആതിര എന്നിവർക്കു പുറമെ വിജയ് യേശുദാസ്, രമേഷ് പിഷാരടി, കലാഭവൻ പ്രജോദ്, മികച്ച സംവിധായകനുള്ള അവാർഡു നേടിയ മാർട്ടിൻ പ്രക്കാട്ട്, ഫോട്ടോഗ്രഫി അവാർഡു നേടിയ ജോമോൻ ടി. ജോൺ, തിരക്കഥക്ക് അവർഡ് ലഭിച്ച ഉണ്ണി, മികച്ച സംഗീത സംവിധായകൻ ഗോപീസുന്ദർ തുടങ്ങി രണ്ടു ഡസനോളം കലാകാരന്മാരാണു അവാർഡ് നിശയിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയിരിക്കുന്നത്.

ടിക്കറ്റ് വില്പന പൂർത്തിയായി. അവശേഷിച്ചിരിക്കുന്ന ഏതാനും ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാൻ സുലേഖ ഡോട്ട് കോം അവസരമൊരുക്കുന്നുണ്ട്.

താരനിശയ്ക്കൊപ്പം കോമഡി സ്കിറ്റുകൾ, ഗാനമേള, നൃത്തനൃത്യങ്ങൾ തുടങ്ങിയവയും അരങ്ങേറും.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വലറഴലല്ലെേിി്യ.രീാ, സജി ഏബ്രഹാം (ഹെഡ്ജ് ഇവന്റ്സ്) 516 6063268, ആനി ലിബു (മീഡിയ കണക്ട്) 347 6401295, ജയൻ മുളങ്ങാട് 630 6405007, ഡയസ് ദാമോദരൻ 832 6439131.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ