ജർമനിയെ ഞടുക്കി വീണ്ടും വെടി; ഒൻപതു മരണം
Saturday, July 23, 2016 8:17 AM IST
മ്യൂണിക്ക്: ജർമനിയിലെ മ്യൂണിക്കിൽ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പിൽ ഒൻപതുപേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 6.15 നാണ് ഷോപ്പിംഗ് മാളിനു സമീപമുളള മക്ഡൊണാൾഡ് റസ്റ്ററന്റിൽ നിന്നായിരുന്നു വെടിവയ്പു തുടങ്ങിയത്. ഇതിനുശേഷം ഒളിമ്പിക് സ്റ്റേഡിയത്തിനു സമീപമുള്ള മാളിലേക്ക് കടക്കുകയായിരുന്നു.

തോക്കുമായി മാളിനകത്തുകടന്ന അക്രമി തുടരെ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പിനെത്തുടർന്നു ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തിയവരും മാളിനുള്ളിൽ പലയിടത്തായി ഒളിച്ചിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

ഉടൻതന്നെ വൻ പോലീസ് സന്നാഹം ഇവിടെയെത്തി നഗരത്തിൽ ക്യാമ്പുചെയ്യുന്നുണ്ട്.

അഭയാർഥി യുവാവ് തീവണ്ടിയിൽ കയറി അഞ്ചുപേരെ കുത്തിപ്പരിക്കേല്പിച്ച് ഒരാഴ്ച തികയും മുൻപാണ് വീണ്ടും ആക്രമണം. സംഭവത്തിനു തീവ്രവാദി ബന്ധമുണ്ടെന്നാണ് സ്‌ഥിരീകരണം. ഒടുവിൽ അക്രമി സ്വയം വെടിയുതിർത്തു മരിച്ചതായി പോലീസ് കണ്ടെത്തണ്ടി. ഇറാൻ വംശജനായ 18 കാരൻ അലി സോൺബോളിയാണ് പ്രതി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ