അന്നമ്മ ജോർജ് ഫിലാഡൽഫിയയിൽ നിര്യാതയായി
Monday, July 25, 2016 3:50 AM IST
ഫിലാഡൽഫിയ: പരേതനായ മുളവന പ്ലാവിലയിൽ എം. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (84) ഹണ്ടിങ്ടൺവാലിയിലുള്ള സൺഫ്ളവർവെയിലെ ഇളയപുത്രൻ ഷാജിമോൻ പി.ജോർജിന്റെ വസതിയിൽ നിര്യാതയായി.

പൊതുദർശനം ജൂലൈ 25 –നു (തിങ്കളാഴ്ച) വൈകുന്നേരം ആറു മുതൽ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മാ ചർച്ചിൽ തോമസ് മാർ തീത്തൂസ് എപ്പിസ്കോപ്പായുടെ പ്രധാന കാർമ്മികത്വത്തിലും വികാരി റവ. വർഗീസ് എം. തോമസിന്റെ സഹകാർമികത്വത്തിലും നടക്കും. തുടർന്നു മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവുകയും സംസ്കാരം അഭി. ഡോ.യുയാക്കീം മാർ കൂറിലോസ് എപ്പിസ്കോപ്പായുടെ പ്രധാന കാർമികത്വത്തിൽ മുളവന പേരയം മാർത്തോമാ പള്ളിയിലെ കുടുംബക്കല്ലറയിൽ 29ന് (വെള്ളിയാഴ്ച) വൈകുന്നേരം മൂന്നിന്.

1983ൽ അമേരിക്കയിലേക്ക് കുടിയേറിയ പരേത മക്കളോടൊപ്പം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മാത്യു പി.ജോർജ് (ജോയി), ശോശാമ്മ മാത്യു (ഗ്രേസി)മറിയാമ്മ രാജു (ബേബി), തോമസ് ജോർജ് (ബാബു), ഐസ്ക് പി ജോർജ് (ബോബൻ) ഷാജി മോൻ പി. ജോർജ് എന്നിവർ മക്കളും, ലീലാമ്മ മാത്യു, പി.പി. മാത്യു, രാജു യോഹന്നാൻ, ലില്ലി തോമസ് ജെയ്സി ഐസക്, ബിനു ഷാജിമോൻ എന്നിവർ മരുമക്കളുമാണ്.

പരേതയുടെ വിയോഗത്തിൽ മാർത്തോമാസഭയുടെ അമേരിക്കൻ ഭദ്രാസന എപ്പിസ്കോപ്പാ ഡോ.ഐസക് മാർ പീലക്സിനോസ് എപ്പിസികോപ്പാ അനുശോചനം അറിയിച്ചു. ക്രിസ്തോസ് വികാരി റവ. വർഗീസ് എം തോമസ് ഇടവകയുടെ അനുശോചനവും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഷാജി മോൻ പി.ജോർജ് 2672528978.

<യ> റിപ്പോർട്ട്: പി.പി. ചെറിയാൻ