ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് വസ്ത്രവിതരണം നടത്തുന്നു
Monday, July 25, 2016 3:52 AM IST
ബാംഗ്ലൂർ: ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30–നു (ശനിയാഴ്ച) സെന്റ് മാർഗരറ്റ് സ്ക്കൂൾ ബെൻസൻ ടൗണിൽ വച്ചു നാലു വയസു മുതൽ പന്ത്രണ്ടു വയസു വരെയുള്ള കുട്ടികൾക്കായി വസ്ത്രവും കളിപ്പാട്ടവും വിതരണം ചെയ്യുന്നതാണ്. ഈ പ്രവർത്തനത്തിലേക്ക് ഉദാരമനസ്കരായ മലയാളികളുടെ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ജൂലൈ 28 (വ്യാഴാഴ്ച)യ്ക്കു മുമ്പായി ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ഭാരവാഹികളെ ഏൽപ്പിക്കേണ്ടതാണെന്നു പ്രസിഡന്റ് സുമോജ് മാത്യു ചെയർമാൻ ലതീഷ് ജോസ് സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 9986326575.