തനിമ മദ്രസ വിജയികളെ അനുമോദിച്ചു
Monday, July 25, 2016 3:54 AM IST
റിയാദ്: തനിമ അഖില സൗദി തലത്തിൽ നടത്തിയ മദ്രസ പൊതുപരീക്ഷയിൽ റിയാദ് പ്രവിശ്യയിലെ അഞ്ച്, ഏഴ് ക്ളാസുകളിൽ നിന്നു ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അഖില സൗദി തലത്തിൽ രണ്ട്, മൂന്ന് റാങ്കുകൾ സ്വന്തമാക്കിയ *ഷഹാന ഷെറിന്, നജുവ റഷീദ് (അഞ്ചാം ക്ളാസ്) നദാ നജീബ്, രജുവ റഷീദ് (ഏഴാം ക്ളാസ്) എന്നീ വിദ്യാര്തഥികളെയാണ് ആദരിച്ചത്. തനിമ റിയാദ് സോൺ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ഗൾഫ് മാധ്യമം പത്രാധിപർ കെ ഹംസ അബ്ബാസ് തനിമയുടെ മെമന്റോയും ഉപഹാരവും വിജയകൾക്കു കൈമാറി. തനിമ പ്രസിഡന്റ് കെ.കെ. അബ്ദുൽ അസീസ് അധ്യക്ഷനായിരുന്നു. സിദ്ദിഖ് ബിൻജമാൽ, ഖലീൽ പാലോട്, അബ്ദുല്ലത്തീഫ് ഓമശേരി, ബഷീർ രാമപുരം, താജുദ്ദീൻ ഓമശേരി, സദ്റുദ്ദീൻ കിഴിശേരി, അഡ്വക്കറ്റ് ഷാനവാസ്, സലാഹുദ്ദീൻ തുടങ്ങി വിവിധ മേഖലാ പ്രതിനിധികളും മദ്രസ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.*

<യ> റിപ്പോർട്ട്: ഷിക്കീബ് കൊളക്കാടൻ