ഡോ. ഓമന ഗംഗാധരന്റെ ‘അരയാലിന്റെ ഇലകൾ’ മലയാള സാഹിത്യ ലോകത്തിനു മുതൽക്കൂട്ട്
Monday, July 25, 2016 5:41 AM IST
ലണ്ടൻ: ആയിരം ശിവരാത്രികൾ, ആരും അല്ലാത്ത ഒരാൾ, ഇലപൊഴിയും കാലം തുടങ്ങി മികവുറ്റ ഇരുപതോളം നോവലുകളുകളും നിരവധി ചെറുകഥകളും ഏതാനും കവിതകളും മലയാള ഭാഷയ്ക്ക് തന്റെ ശക്‌തമായ തൂലികയിലൂടെ സമ്മാനിച്ച ഡോ. ഓമന ഗംഗാധരൻ മറ്റൊരു കരുത്തുറ്റ നോവലിനു പിറവി നൽകിക്കൊണ്ട് മലയാള സാഹിത്യ രംഗത്തു വീണ്ടും ശ്രദ്ധേയയാകുന്നു. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന പേരിൽ തന്റെ നോവൽ സിനിമയായി ആസ്വാദകർ നെഞ്ചിലേറ്റുകയും അതിലെ ഒഎൻവിയുടെ നെറ്റിയിൽ ചിറകുള്ള സ്വർണ നിറമുള്ള.. എന്നു തുടങ്ങുന്ന ഗാനം ദേശീയ അവാർഡു നേടുകയും ചെയ്തിരുന്നു.

തന്റെ ജന്മ ഭൂവിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ദേശീയ വൃക്ഷമായ അരയാലിന്റെ ഇലകൾക്കു കീഴിൽ ശൈശവ കാലം മുതൽ ഏതോ ആകർഷണം പോലെ ശാന്തതയുടെയും സമാധാനത്തിന്റെയും ഉൾക്കുളിരിന്റെയും സുഖം നുണഞ്ഞു വിശ്രമം തേടാറുള്ള ഇരിപ്പിടം ഇന്നു സഞ്ചാരികളുടെ പെരുവഴിയായി അമർന്നപ്പോൾ, സ്വന്തം ആത്മനൊമ്പരങ്ങൾ അക്ഷരങ്ങളായി ഉതിർന്നു വീഴുകയാണ് അരയാലിന്റെ ഇലകളിലൂടെ. പ്രവാസലോകത്തു പലപ്പോഴും ശിഥിലങ്ങളാകുന്ന കുടുംബ ജീവിതങ്ങൾ കഥയുടെ ഇടത്താവളങ്ങളിൽ നേർക്കാഴ്ചകളുടെ രോദനങ്ങളായി പലപ്പോഴും തളം കെട്ടിക്കിടക്കുന്നത് വായനക്കാർക്കു പുനർ വിചിന്തനത്തിനു വകനൽകുന്നു. എഴുത്തുകാരിയുടെ പതിവു ശൈലിയിൽ ഒട്ടും ഭിന്നമല്ലാതെ ഒരു വൈജ്‌ഞാനിക നിധിയിലേക്കാണ് വായനക്കാരെ ‘അരയാലിന്റെ ഇലകൾ’ കൂട്ടിക്കൊണ്ടു പോവുക.

ആർഷഭാരത സംസ്കാരം നേരിൽ മനസിലാക്കി ‘നന്ദിനിക്കുട്ടി’ എന്ന കഥാപാത്രത്തിനു തൂലികയിലൂടെ സ്വഭാവത്തിൽ നിറം ചാർക്കുവാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.

ലണ്ടനിലെ ന്യൂഹാം കോർപറേഷൻ മുൻ സിവിക്ക് മേയർ, ഡെപ്യൂട്ടി സിവിക്ക് മേയർ, നീണ്ടകാലം കൗൺസിലർ, ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് മുൻ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ, മെന്റൽ ഹെൽത്ത് ആക്ട് മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള യുകെ പ്രവാസി ലോകത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായും ശ്രദ്ധിക്കപ്പെട്ട സാഹിത്യകാരിയുമായും തിളങ്ങിയ ഡോ. ഓമന തന്റെ പ്രഥമ നോവലായ ‘ആയിരം ശിവരാത്രികളുടെ’ 32 വർഷങ്ങൾക്കു ശേഷമാണ് ‘അരയാലിന്റെ ഇലകൾ’ എന്ന നോവൽ പൂർത്തിയാക്കുന്നത്.

ജന്മ ഭൂമിയായ ചങ്ങനാശേരിയിൽ സാമൂഹ്യവികസന മേഖലകളിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയിട്ടുള്ള വ്യവസായ പ്രമുഖനായിരുന്ന പിതാവ് അയ്യപ്പൻ കോൺട്രാക്ടറുടെ പഴയ വ്യവസായ കേന്ദ്രം നില നിന്നിരുന്ന ഇപ്പോഴത്തെ നമ്പർ 2 ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സി.എഫ്. തോമസ് എംഎൽഎ നോവലിന്റെ പ്രകാശനം ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. അപ്പുക്കുട്ടനു ആദ്യ കോപ്പി നൽകി നിർവഹിച്ചു. ഡോ. ഓമനയുടെ അമ്മാവന്റെ മകനും ആലപ്പുഴ സ്പിന്നിംഗ് മിൽ ചെയർമാനും കോൺഗ്രസ്

അരയാലിന്റെ ഇലകൾ പ്രസാധനം ചെയ്യുന്നത് സാഹിത്യ പ്രവർത്തക സഹകരണ സംഘം ആണ്. നോവലിന്റെ പ്രസിദ്ധീകരണം നാഷണൽ ബുക്കു സ്റ്റാൾ (എൻബിഎസ്) ഏറ്റെടുത്തു നിർവഹിക്കുന്നത്. എൻബിഎസിന്റെ എല്ലാ സെന്ററുകളിലും കൂടാതെ ഇന്ദുലേഖ.കോം (ശിറൗഹലസവമ.രീാ) ൽ ഓൺലൈൻ ആയും ‘അരയാലിന്റെ ഇലകൾ’ എന്ന നോവൽ ലഭ്യമായിരിക്കും.

വിവരങ്ങൾക്ക്: ഡോ.ഓമന ഗംഗാധരൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ീാമിമഴ*വീോമശഹ.രീാ

<ആ>റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ