ജോസഫ് വിതയത്തിലിന്റെ സംസ്കാരം ജൂലൈ 28ന്
Monday, July 25, 2016 5:44 AM IST
വിയന്ന: വിയന്നയിൽ നിര്യാതനായ പ്രവാസി മലയാളി കൊരട്ടി വിതയത്തിൽ ജോസഫി (63) ന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ വിയന്നയിലെ നാനാ തുറകളിൽനിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധിപേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.

വിയന്ന സെൻട്രൽ സെമിത്തേരിയിലെ മൂന്നാമത്തെ ഗേറ്റിലെ, മൂന്നാമത്തെ കപ്പേളയിൽ വെള്ളിയാഴ്ച രാവിലെ പത്തു മുതൽ പതിനൊന്നു വരെയാണ് പൊതുദർശനത്തിനു അവസരമൊരുക്കിയത്. ഇന്ത്യൻ കത്തോലിക്ക കമ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് ജോസഫിനു വിടവാങ്ങൽ നൽകിയത്. വിടവാങ്ങൽ ശുശ്രൂഷക്ക് അസി. ചാപ്ലിൻ ഫാ. ജോയി പ്ലാത്തോട്ടം മുഖ്യകാർമികനായി. ഫാ. ലിണ്ടോ ചല്ലുക്കുളങ്ങര, ഫാ. സിറിയക് ഞായർകുളം എന്നിവർ സഹാകാർമികരായി.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ25്ശമേവേശഹ.ഷുഴ മഹശഴി=ഹലളേ>
സംസ്കാര ശ്രൂഷകൾ ജൂലൈ 28നു (വ്യാഴം) വടക്കേ അങ്ങാടിയിലുള്ള സ്വഭവന ത്തിൽ ആരംഭിച്ച് സംസ്കാരം 3.30 നു കൊരട്ടി സെന്റ് മേരീസ് ദേവാലയത്തിൽ നടക്കും.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ